Wayanad.net

Wayanad news

 • തൊണ്ടാർ ഡാം:സമരസംഗമത്തിൽ പ്രതിഷേധമിരമ്പി
  by Newswayanad Admin on January 17, 2021 at 3:42 pm

    മൂളിത്തോട്:തൊണ്ടാർ ഡാം പദ്ധതി ഞങ്ങൾക്കുവേണ്ട എന്ന മുദ്രാവാക്യമുയർത്തി എടവക,വെള്ളമുണ്ട,തൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലെ നൂറുക്കണക്കിന് കുടുംബങ്ങൾ മൂളിത്താട് എ.എൽപി സ്കൂൾ ഗ്രൗണ്ടിൽ സമര സംഗമം നടത്തി.ഉച്ചയോടെ പത്തോളം ആക്ഷൻ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രകടനമായാണ് ജനങ്ങൾ കുടുംബ സമേതം നഗരിയിലെത്തിയത്.വയനാടിന്റെ ആവാസ വ്യവസ്ഥയും ആയിരങ്ങളുടെ നിത്യജീവിതവും  തകര്‍ത്ത് തൊണ്ടാറില്‍ അണ കെട്ടാന്‍ അനുവദിക്കില്ലന്ന് സമരസംഗമത്തിലെത്തിയ  നൂറുക്കണക്കിനാളുകൾ പ്രതിജ്ഞയെടുത്തു. ഈ നാടാണ് ഞങ്ങളുടെ ജീവിതത്തിന്റെ അടിത്തറ. ഈ ഗ്രാമങ്ങളും കുന്നുകളും വയലുകളും നെല്‍പാടങ്ങളുമാണ്  ഞങ്ങളുടെ ജീവന്റെ ശ്വാസം. അത് നശിപ്പിക്കാന്‍ ഞങ്ങള്‍…

 • വയനാടിന്റെ യശസുയര്‍ത്തിയവരെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധിയുടെ കലണ്ടര്‍
  by Newswayanad Admin on January 17, 2021 at 1:29 pm

  കല്‍പ്പറ്റ: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മികവും കഴിവും തെളിയിച്ച് പ്രശസ്തി നേടിയവരെ പരിചയപ്പെടുത്തി രാഹുല്‍ഗാന്ധി എം പിയുടെ 2021 വര്‍ഷത്തെ കലണ്ടര്‍ പുറത്തിറങ്ങി. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ കുറിച്ചുള്ള ചെറിയ ജീവിതരേഖകളാണ് കലണ്ടറിനെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല, വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ പ്രകൃതിഭംഗി പെയിംന്റിംഗായും കലണ്ടറിലുണ്ട്. ചെറുവയല്‍ നെല്‍പ്പാടം, പനമരത്തെ കൊറ്റില്ലം, ബാണാസുരസാഗര്‍ ഡാം, ചെമ്പ്രമല, മുത്തങ്ങ വന്യജീവിസങ്കേതം, ഫാന്റം, താമരശ്ശേരി ചുരം, പഴശിസ്മാരകം, കനോലി തേക്ക് മ്യൂസിയം, ചാലിയാര്‍പുഴ, വെള്ളരിമല, പാറ,…

 • വായന ശ്രീ പദ്ധതിയുടെ എടവക പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു.
  by Newswayanad Admin on January 17, 2021 at 1:26 pm

  ലൈബ്രറി കൗൺസിലും കുടുബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന വായന ശ്രീ പദ്ധതിയുടെ എടവക പഞ്ചായത്ത് സംഘാടക സമിതി രൂപികരിച്ചു , രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ജംസിറ ശിഹാബ് ലൈബ്രറി കൗൺസിൽ പ്രതിനിധി ഷാജൻ ജോസ് , സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ജോർജ് പടകൂട്ടിൽ, ശിഹാബ് അയാത്ത്, ജെൻസി ബിനോയ് എന്നിവർ പങ്കെടുത്തു , സംഘാടക സമിതി ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു. ചെയർമാൻ :…

 • കല്ലങ്കോടൻ അബ്ദുള്ളയുടെ നിര്യാണത്തിൽ കോഫീ ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അനുശോചിച്ചു.
  by Newswayanad Admin on January 17, 2021 at 1:25 pm

  ദീർഘ കാലം കോഫി ബോർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്ന റിട്ടയർഡ് ജൂനിയർ ലൈസൺ ഓഫീസർ കല്ലങ്കോടൻ അബ്ദുള്ളയുടെ നിര്യാണത്തിൽ കോഫീ ബോർഡ് എംപ്ലോയീസ് അസോസിയേഷൻ അനുശോചനം രേഖപെടുത്തി. പി സി മോഹനൻ  കെ ടി ശ്രീവത്സൻ പി ടി ജയൻ പി കെ കമലാക്ഷി എന്നിവർ സംസാരിച്ചു.

 • ഒഴുക്കൻ മൂലയിൽ അംഗൻവാടി തുടങ്ങണം: ജനകീയ സമിതി.
  by Newswayanad Admin on January 17, 2021 at 1:21 pm

  വെള്ളമുണ്ട:  ഒഴുക്കൻമൂലയിൽ അംഗൻവാടി തുടങ്ങണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു.  ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയത്തിൽ ചേർന്ന യോഗം  വാർഡ് മെമ്പർ കണിയാക്കണ്ടി അബ്ദുള്ള ഉദ്ഘാടനം ചെയ്യ്തു. ഗ്രാമ പഞ്ചായത്തംഗങ്ങളായ  ലതിക എം ,അബ്ദുള്ള കൊടുവേരി എന്നിവർ സംസാരിച്ചു. മുണ്ടക്കൽ അങ്കൺവാടി ടീച്ചർ  പ്രേമ സ്വാഗതവും ലൈബ്രറി സെക്രട്ടറി പി.ടി .സുഭാഷ് നന്ദിയും രേഖപ്പെടുത്തി .യോഗത്തിൽ  അഡ്വ: എ.  വർഗ്ഗീസ് , പി.ജെ. വിൻസെൻ്റ്  ,വി.ജെ. ജോയി  , റെജി പുന്നോലിൽ , പ്രഭാത് വി.എൻ എന്നിവർ സംസാരിച്ചു