ഷുഹൈബിന്റെ വധം:യൂത്ത് കോൺഗ്രസ് കൽപ്പറ്റയിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.

                കൽപ്പറ്റ; മട്ടന്നൂരിൽ കൊല ചെയ്യപ്പെട്ട ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു  കൽപ്പറ്റ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് നടത്തി.. ഡമ്മി പ്രതികളെ വിട്ടു കൊടുത്തുകൊണ്ട് യഥാർത്ഥ പ്രതികളെ സംരക്ഷിക്കാൻ സി പി എം ശ്രമിക്കുന്നുവെന്നും യഥാർത്ഥ പ്രതികളെ കണ്ടെത്തി വിചാരണ ചെയ്യാൻ ഭരണകൂടം ആർജ്ജവം കാണിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് കെ.പി.സി.സി മെംബർ പി.പി. ആലി പറഞ്ഞു.. സാലി റാട്ടക്കൊല്ലി അധ്യക്ഷനായിരുന്നു.Read More

പഴശ്ശി സെക്യൂരിറ്റി ജീവനക്കാരുടെ സഹകരണ സംഘം ഉദ്ഘാടനം ചെയ്തു

                കൽപ്പറ്റ: സെക്യൂരിറ്റി ജീവനക്കരുടെ സഹകരണ സംഘം കൽപ്പറ്റ എമിലിയിൽ സി പി ഐ (എം) ജില്ലാ സെക്രട്ടറി പി. ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു അധ്യക്ഷനായിരുന്നു. കൽപ്പറ്റ നഗരസഭാ കൗൺസിലർമാരായ വി.ഹാരീസ്, ബീനാ രതീഷ്, കെ.ടി. ബാബു, എം. വേലായുധൻ,  കെ.സുഗതൻ, എൻ എം ഡി സി ചെയർമാൻ പി.സൈനുദ്ദീൻ, സി.എച്ച്. മമ്മി, ബി.രാധാകൃഷ്ണൻ, കെ.ടി.ബാലകൃഷ്ണൻ, എം.സി.സുകുമാരൻ ,മാനേജിംഗ് ഡയറക്ടർRead More

നവതി പ്രഖ്യാപനവും ലാബ് ഉദ്ഘാടനവും ഹരിത വിദ്യാലയ പ്രഖ്യാപനവും നടത്തി

                കൽപ്പറ്റ:ഗവൺമെന്റ് വൊക്കേണൽ ഹയർ സെക്കന്ററി സ്കൂളിന്റെ നവതി പ്രഖ്യാപനവും ഹരിത വിദ്യാലയപ്രഖ്യാപനവും എം.ഐ.ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്തു.നഗരസഭാ ഉപാധ്യക്ഷൻ പി.പി. ആലി അധ്യക്ഷത വഹിച്ചു.എച്ച്എസ്എസ്.പ്രൻസിപ്പാൾ അനിൽകുമാർ സ്വാഗതം പറഞ്ഞു.വി എച്ച് എസ് ഇ സി  പ്രസിപ്പാൾ ബി.ജയകൃഷ്ണൻ  വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വിരമിക്കുന്ന ഹിന്ദി അധ്യാപിക   സുധ ടീച്ചറെ ആദരിച്ചു.     വിദ്യാർത്ഥി പ്രതിഭകൾക്ക് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺRead More

തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 24 ന് നടക്കും.

                തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 24 ന് നടക്കും.ഒ.ആർ.കേളു എം.എൽ.എ.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1944ൽ ഇളംപൂൾ തറവാട്ടിൽ ഓല മേഞ്ഞ തറവാട്ടിൽ ആരംഭിച്ച തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ ഇന്ന് 74 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. തവിഞ്ഞാൽ, മാനന്തവാടി എടവക പഞ്ചായത്തു കളിലെRead More

മാനന്തവാടി ഗവ:കോളേജ് ശാസ്ത്രയാൻ 2018 ഫെബ്രുവരി 21, 22, തീയ്യതികളിൽ നടക്കും.

                മാനന്തവാടി ഗവ:കോളേജ് ശാസ്ത്രിയാൻ 2018 ഫെബ്രുവരി 21, 22, തീയ്യതികളിൽ നടക്കും.സംസ്ഥാന സർക്കാരിന്റെ ആർ.യു.എസ്.എ.പദ്ധതിയുടെ ഭാഗമായി കലാ-സാംസ്ക്കാരിക -ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-കാർഷിക-വിദ്യഭ്യാസ മേളയാണ് പൊതുജനങ്ങൾക്കുപകാരപ്രദമാകും വിധം രണ്ട് ദിവസങ്ങളിലായി നടക്കുന്നതെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സർവ്വകലാശാലകളിലെയും കോളേജുകളിലേയും നേട്ടങ്ങൾ, കണ്ടുപിടുത്തങ്ങൾ, നടപ്പാക്കിയ ഗവേഷണപദ്ധതികൾ, ഭാവി പദ്ധതി തുടങ്ങിയവ നേരിട്ടറിയാനും മനസിലാക്കുന്നതിനുമായി സ്ഥാപനങ്ങളെ പൊതു സമൂഹത്തിന് പരിചയപെടുത്തുകയാണ് ശാസ്ത്രിയാൻ പദ്ധതി ലക്ഷ്യം വെക്കുന്നത്. പുസ്തകപ്രദർശനം, ചിത്രപ്രദർശനം,Read More

റോഡപകടങ്ങൾ കുറക്കാൻ ഡ്രൈവർമാർക്കായി മാനന്തവാടി പോലീസ് ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു.

                റോഡപകടങ്ങൾ കുറക്കാൻ ഡ്രൈവർമാർക്കായി മാനന്തവാടി പോലീസ് ബോധവൽകരണ സെമിനാർ സംഘടിപ്പിച്ചു. മാനന്തവാടി ട്രാഫിക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗ്രീൻസ് റസിഡൻസിയിൽ നടന്ന സെമിനാർ ട്രാഫിക്ക് എസ്.ഐ.വി.ജി.വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.എസ്.ഐ, കെ.വി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ജയറാം ക്ലാസ്സ് എടുത്തു.ടി.വി.തേമസ്, സി.വി.പ്രകാശൻ, നൗഷാദ്, എം.പി.ശശികുമാർ ,പി.യു.സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. കളഞ്ഞ് കിട്ടിയ വിലപ്പെട്ട രേഖകളും പണവും ഉടമസ്ഥന് തിരിച്ചുനൽകി മാതൃകയായ മാനന്തവാടി സ്വദേശിRead More

നക്സൽ വർഗീസ് രക്തസാക്ഷിദിനം ആചരിച്ചു.

                മാനന്തവാടി: സഖാവ് വർഗ്ഗീസിന്റെ രക്തസാക്ഷിദിനം സിപിഐ എം എൽ റെഡ് ഫ്ലാഗിന്റെ നേതൃത്വത്തിൽ അചാരിച്ചു.വർഗിസ് വെടിയേറ്റ് വിണ തിരുനെല്ലി കുമ്പാരകുനിയിൽ അഖിലേന്ത്യാ സെക്രട്ടറി എം.എസ് ജയകുമാർ ഒഴുക്കൻ മുലയിലെ രക്തസാക്ഷി കൂടിരത്തിൽ സംസ്ഥാന സെക്രട്ടറി പി.സി ഉണ്ണിച്ചെക്കനും പതാകയുർത്തി. മാനന്തവാടി ഗാന്ധിപാർക്കിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം എം.എസ് ജയകുമാർ ഉദ്ഘാടനം ചെയ്തു. വർഗ്ഗീസിന് പൂർത്തിയാക്കാൻ കഴിയാതെ പോയ ഇന്ത്യൻ വിപ്ലവത്തിന്റെ കടമകൾ ഏറ്റെടുക്കൻ ജനങ്ങൾ തയ്യറാകണമെന്നുംRead More

82 ആം ത്രിമൂര്‍ത്തി ശിവജയന്തി ആഘോഷിച്ചു

                മാനന്തവാടി : ബ്രഹ്മ കുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ ആഭ്യമുഖ്യത്തില്‍ 82 ആം ത്രിമൂര്‍ത്തി ശിവജയന്തി ആഘോഷിച്ചു . എസ് . വെങ്കടേഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു . യോഗത്തില്‍ പ്രിയ ബഹന്‍ അധ്യക്ഷത വഹിച്ചു .കണ്ണൂര്‍ ജില്ല ഡയറക്ടര്‍ രാജ യോഗിനി , ബി.കെ മീനാക്ഷി ബഹന്‍ ജി  സന്ദേശം നല്‍കി.പാര്‍വതി ശേഷന്‍ ബ്രദര്‍ ബാബു എന്നിവര്‍ സംസാരിച്ചു.     Read More

ഉപകരണങ്ങള്‍ വിതരണം ചെയ്തു .

                മാനന്തവാടി : നാളികേര ഉല്‍പ്പാദക കര്‍ഷകര്‍ക്ക് നാളികേര ഡെവലപ്മെന്റ് ബോര്‍ഡ്‌ അനുവദിച്ച കാര്‍ഷിക വികസന ഉപകരണങ്ങള്‍ വിതരണം ചെയ്തു . നാളികേര വികസന ബോര്‍ഡ്‌ ഡെവലപ്മെന്റ് ടെക്നിക്കല്‍ ഓഫീസര്‍ വിന്‍സി വര്‍ഗീസ്‌ ഉദ്ഘാടനം നിര്‍വഹിച്ചു . യോഗത്തില്‍ ദേവസ്യ ഇളപ്പുപാറ ആദ്യക്ഷത വഹിച്ചു . എം.ജെ വര്‍ക്കി ,കെ.യു ഡോമിനിക്ക് , കെ.സി ബാലകൃഷ്ണന്‍ , ഇ.എം ബേബി എന്നിവര്‍ സംസാരിച്ചു .     Read More

ചരമം:കമ്മന ഓരത്തിങ്കൽ മത്തായി (പാപ്പച്ചൻ- 88) അന്തരിച്ചു

                മാനന്തവാടി:കമ്മന ഓരത്തിങ്കൽ മത്തായി (പാപ്പച്ചൻ- 88) അന്തരിച്ചു. ഭാര്യ: പരേതയായ മേരി.  മക്കൾ: ജോയി, മേരി, ഗ്രേസി, അന്ന, ജോൺസൺ, ലിസി, ഷാജി, മിനി, ഷൈനി. മരുമക്കൾ: ചിന്നമ്മ, ജോസ്, കുര്യൻ, ഗ്രേസി, ജോണി, നീത, ജോസ്, സ്റ്റാൻലി, പരേതനായ ബേബി. ശവസംസ്കാരം ഞായറാഴ്ച 11.30- ന് കമ്മന ലിറ്റിൽ ഫ്ളവർ  പള്ളി സെമിത്തേരിയിൽ.  http://feedproxy.google.com/~r/Newswayanad/~3/KYor4SfjHa8/4063