കാട്ടിക്കുളം:ചങ്ങല ഗേറ്റ് കുറുക്കൻമൂല റോഡ് പണിയിൽ വൻ ക്രമക്കേട് .നാട്ടുകാർ എ.ഇ അടക്കമുള്ളവരെ നടുറോഡിൽ ബന്ദിയാക്കി .റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നുവെന്നാരോപിച്ചാണ് പ്രദേശവാസികൾ അസിറ്റ എൻജീനിയറടക്കമുള്ളവരെ രാവിലെ ഒൻസത് മണിയോടെ റോഡിൽ ബന്ദിയാക്കിയത് കാട്ടിക്കുളം കുറുക്കൻമൂല ചങ്ങല ഗേറ്റ് റോഡിന്റെ നവീകരണത്തിന് 57ലക്ഷം രൂപ എം എൽ ഫണ്ടിൽ നിന്നനുവദിച്ചിരുന്നു 2. 200 കി.മീ.ദൂരത്തിൽ ഏകദേശം 1.500 കി.മീ. ആണ് പൂർത്തിയായത് .എന്നാൽ മതിയായ ടാറോ മറ്റ് പണികളോ നടത്താതെ ലക്ഷങ്ങൾ വെട്ടിപ്പ് നടത്താൻ ഉദ്യോഗസ്ഥർ കരാറ്കാരെ സഹായിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധമുയർന്നത്. നാട്ടുകാർ പ്രതിഷേധമായ് ഏ ഇ അബ്ദുറഹ്മാനെയും പി ഡബ്ലു അധികൃതരെയും തടഞ്ഞുവെച്ചതിനെതുടർന്ന് തിരുനെല്ലി എസ് ഐ ബിജു ആന്റണിയുടെ നേതൃത്വത്തിൽ പോലീസ് എത്തിയാണ് പ്രതിഷേധം തണുപ്പിച്ചത് .തുടർന്ന് പ്രതിഷേധക്കാരും ഏ ഇ യും എസ് ഐയും നടത്തിയ ചർച്ചയിൽ റോഡ് ചെയ്ത ഭാഗം റീടാറിംഗ് പ്രവർത്തി ചെയ്യുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധം ഒരു മണിയോടെ അവസാനിപ്പിച്ചത്.
http://feedproxy.google.com/~r/Newswayanad/~3/fBDIMXNSAG4/4987