മീനങ്ങാടിക്കാരുടെ ഓർഗൺ സംഗീതം ഓർമയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 • 1
 •  
 •  
 •  
 •  
 •  
 •  
 •  
ചരമം:
എൽദോ.
കൽപ്പറ്റ:മീനങ്ങാടി ചൊള്ളാട്ട് എൽദോ (52) നിര്യാതനായി. ഭാര്യ: ശാന്തി, മകൻ: വിപിൻ പോൾ എൽദോ. വൈദികനായ ഫാ. സജി എബ്രഹാം ചൊള്ളാട്ട് സഹോദരനാണ്. സംസ്​കാരം മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഞായറാഴ്ച രാവിലെ ഒമ്പതുമണിക്ക് നടക്കും
: മീനങ്ങാടിക്കാരുടെ പ്രിയപ്പെട്ടവനും ഓർഗൺ വായനയിലൂടെ നിരവധി ശിഷ്യസമ്പാദ്യത്തിന് ഉടമയുമായ ചൊള്ളാട്ട് എൽദോയുടെ നിര്യാണം നാട്ടുകാരെദു:ഖത്തിലാഴ്ത്തി. ഒരു വർഷത്തിലേറെയായി അസുഖബാധിതനായി കിടപ്പിലായിരുന്നു. 30 വർഷം മീനങ്ങാടി കത്തീഡ്രൽ സണ്ടേ സ്​കൂൾ അധ്യാപകനായിരുന്നു ഇദ്ദേഹം. ഗാനമേളകളിലും മറ്റ് സ്​റ്റേജ് േപ്രാഗ്രാമുകളിലും നിറസാന്നിദ്ധ്യമായിരുന്നു. വയനാട്, നീലഗിരി, കോഴിക്കോട് ജില്ലകളിൽ കോളജുകളിലും ദേവാലയങ്ങളിലും ക്ലബു കളിലും ഓർഗൺ ക്ലാസുകൾക്ക് നേതൃത്വം നൽകുകയിരുന്ന എൽദോ മീനങ്ങാടി കത്തീഡ്രൽ ദേവാലയത്തിലെ സ്​ഥിരം ഓർഗൺ വായനക്കാരനാണ്. 35 വർഷമായി ഇദ്ദേഹം സംഗീതരംഗത്ത് സജീവമാണ്. നിര്യാണത്തിൽ സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രൽ അംഗങ്ങൾ, എം.ജെ.എസ്​.എസ്​.എ. മലബാർ ഭദ്രാസനം, എം.ജെ.എസ്​.എസ്​.എസ്​. എ ഈസ്​റ്റ് മീനങ്ങാടി ഡിസ്​ട്രിക്ട് എന്നിവർ അനുശോചിച്ചു.

http://feedproxy.google.com/~r/Newswayanad/~3/F5jeubSrmGY/4999


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •