മാതൃഭൂമി ഷീ ന്യൂസ് പുരസ്കാരം വെള്ളമുണ്ട സ്വദേശി കുംഭക്ക്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
പരിമിതികളിൽ പരാതിയില്ലാത്ത കുംഭാമ്മയ്ക്ക് ഇത്അർഹതയ്ക്കുള്ള അംഗീകാരം……… ഇത് കർഷകർക്കുള്ള അംഗീകാരം. ഗോത്ര ജനതക്കുള്ള അംഗീകാരം
മാതൃഭൂമി ഷീ- ന്യൂസ് പുരസ്ക്കാരം നേടിയ കുംഭാമ്മയ്ക്ക്…… ന്യൂസ് വയനാടിന്റെ , വയനാട് ജനതയുടെ
അഭിനന്ദനങ്ങൾ………

*മലയാള നാടേ നന്ദി…*

https://m.facebook.com/story.php?story_fbid=1494491533994592&id=100003012790020

വെള്ളമുണ്ട സ്വദേശിയായ കുംഭക്ക് 68-ാം വയസ്സിലാണ് പുരസ്കാരം ലഭിക്കുന്നത്. മൂന്നാം വയസില്‍ രണ്ട് കാലുകളും തളര്‍ന്ന് പോയ ഈ അമ്മ തന്‍റെ വൈകല്യങ്ങള്‍ വക വെക്കാതെ മണ്ണില്‍ അദ്ധ്വാനിച്ച് ജീവിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസ്റ്റ് കാന്‍സറിന്‍റെ രൂപത്തില്‍ വിധി പിന്നെയും പരീക്ഷിക്കാനെത്തിയപ്പോഴും തോറ്റ് കൊടുത്തില്ല ഈ ധീര വനിത. സംഭവ ബഹുലമാണ് ഈ മണ്ണിന്‍റെ മണമുള്ള സഹോദരിയുടെ ജീവിതം. ഈ പുരസ്ക്കാരത്തിന് തികച്ചും അര്‍ഹരാണ് ഈ ആദിവാസി സമൂഹത്തില്‍ നിന്നുള്ള ഈ അമ്മ. സോഷ്യല്‍ മീഡിയയില്‍ ഇവര്‍ക്ക് വേണ്ടിയുള്ള ക്യാമ്പയിൻ തന്നെ നടന്നിരുന്നു.. , അവരുടെ നിശ്ചയ ദാര്‍ഢ്യത്തിന്‍റെ മഹത്വം മനസിലാക്കി മാതൃഭൂമി അവരെ ആദരിക്കുമ്പോള്‍ അഭിമാനിക്കാം, ഓരോ വയനാട്ടുകാരനും, ഓരോ മലയാളിക്കും.

http://feedproxy.google.com/~r/Newswayanad/~3/BKXRoM_REyg/4957


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •