പ്രകൃതി കൃഷി പരിശീലനം ഈമാസം 16 മുതല്‍ 18 വരെ മീനങ്ങാടി ശ്രീ ശ്രീ ഹാളില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
കല്‍പ്പറ്റ: പ്രകൃതി കൃഷി പരിശീലനം ഈമാസം 16 മുതല്‍ 18 വരെ മീനങ്ങാടി ശ്രീ ശ്രീ ഹാളില്‍ നടക്കുമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ബാച്ചുകളിലായാണ് പരിശീലനം. പരിശീലനത്തിന് ശേഷം കര്‍ഷകരില്‍ നിന്ന് ശ്രീ ശ്രീ കിസാന്‍ മഞ്ച് എന്ന ഗ്രൂപ്പ് രൂപീകരിച്ച് പ്രകൃതി കര്‍ഷകരുടെ ഉല്‍പന്നങ്ങളുടെ വിപണനത്തിനും വേദിയൊരുക്കും. വിഷ രഹിത ഭക്ഷണം, ആരോഗ്യ സംരക്ഷണം എന്നിവ മുന്‍ നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. താല്‍പര്യമുള്ളവര്‍ 8330037767, 9947620916,9497644114 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. ഡോ. ഇന്ദിരാദേവി പരിശീലനത്തിന് നേതൃത്വം നല്‍കും. 300 രൂപയാണ് പരിശീലന ഫീസ്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. എ രാധമ്മപ്പിള്ള, പി.ഡി പ്രസാദ്, എം രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

http://feedproxy.google.com/~r/Newswayanad/~3/-Ffhh3EJmZI/4587


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Powered by Ethwebs.net