പാഷന്‍ഫ്രൂട്ട് ബോധവല്‍ക്കരണവും പ്രദര്‍ശനവും 15ന് അമ്പലവയലിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
കല്‍പ്പറ്റ: വയനാട് ജില്ലാ ഭരണകൂടവും കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രവും വയനാട് കൃഷി വിജ്ഞാന കേന്ദ്രവും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായി നടത്തുന്ന പാഷന്‍ ഫ്രൂട്ട് ബോധവല്‍ക്കരണ പരിപാടി 15ന് അമ്പലവയലില്‍ നടക്കും. വിശേഷപ്പെട്ട ഫലവര്‍ഗ്ഗ വിളകളുടെ കലവറയായി വയനാടിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വയനാട് ഫലവര്‍ഗ്ഗ ഗ്രാമപദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട പഴങ്ങളിലൊന്നാണ് പഴവര്‍ഗ്ഗ വിളകളിലെ ഔഷധഖനിയായി അറിയപ്പെടുന്ന പാഷന്‍ഫ്രൂട്ട്. പോഷകഗുണങ്ങളാല്‍ സമ്പന്നമായ പാഷന്‍ഫ്രൂട്ടിന്റെ പ്രാധാന്യം ഇന്ന് ഏറിക്കൊണ്ടിരിക്കുകയാണ്. മെച്ചപ്പെട്ട വിപണന സാധ്യതയും ഔഷധഗുണങ്ങളുമുള്ള പാഷന്‍ഫ്രൂട്ട് കൃഷിചെയ്യുന്നത് ആരോഗ്യത്തിനും ആദായത്തിനും ഏറെ അഭികാമ്യമാണ്. പാഷന്‍ഫ്രൂട്ട് പാഴാക്കാനുള്ള വിളയല്ല എന്ന തിരിച്ചറിവ് കൃഷിയിലും വിപണനത്തിലും മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും കര്‍ഷകരെ ബോധവാന്മാരാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പാഷന്‍ ഫ്രൂട്ട് കൃഷിരീതികളെക്കുറിച്ച് അറിയാനും സംശയങ്ങള്‍ ദുരീകരിക്കുന്നതിനും പാഷന്‍ ഫ്രൂട്ട് കൃഷിയിലെ വിദഗ്ധന്‍ ഡോ. പി.പി.ജോയി അന്ന് ക്ലാസ് നയിക്കും. പാഷന്‍ ഫ്രൂട്ടിന്റെ ഗുണങ്ങളും കൃഷി മൂല്യവര്‍ദ്ധിത വിപണന സാധ്യതകളെപ്പറ്റിയും സംസാരിക്കും. വിളപരിപാലനവും കീടനിയന്ത്രണവും കീടരോഗനിയന്ത്രണവും വിപണിയും എന്ന വിഷയത്തിലാണ് ക്ലാസ് നടക്കുക. വാഴക്കുളം പൈനാപ്പിള്‍ ഗവേഷണകേന്ദ്രത്തിലെ റിട്ടയേര്‍ഡ് തലവനാണ് ഡോ. പി.പി.ജോയി. രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഉല്‍ഘാടനം ചെയ്യും. അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത വിജയന്‍ അധ്യക്ഷത വഹിക്കും. പാഷന്‍ ഫ്രൂട്ട് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി നിര്‍വ്വഹിക്കും. മേഖലാ കാര്‍ഷികഗവേഷണ കേന്ദ്രം മേധാവി ഡോ. പി.രാജേന്ദ്രന്‍, കൃഷിഡെപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്‌സ്, ജില്ലാ കൃഷി ഓഫീസര്‍ പി.എച്ച്.മെഹര്‍ബാന്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സജേഷ്, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി, എടവക കൃഷി ഓഫീസര്‍ കെ.മമ്മുട്ടി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി.സായൂജ്, വെള്ളമുണ്ട കൃഷി ഓഫീസര്‍ പി.സി.റജീസ് തുടങ്ങിയവര്‍ സംബന്ധിക്കും.

http://feedproxy.google.com/~r/Newswayanad/~3/x_g1I6PAAXM/4583


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Powered by Ethwebs.net