ദേശീയ ചലച്ചിത്ര പുരസ്ക്കാര ജേതാവ് അനീസ് കെ മാപ്പിള്ളയെ അനുമോദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
മീനങ്ങാടി: ദേശീയ ചലച്ചിത്ര പുരസ്ക്കാരം നേടിയ ചലച്ചിത്ര സംവിധായകൻ അനീസ് കെ മാപ്പിള്ളയെ അനുമോദിച്ചു. മീനങ്ങാടി സെന്റ് ഗ്രിഗോറിയോസ് ടീച്ചേഴ്സ് ട്രെയിനിംഗ് കോളേജിൽ നടന്ന അനുമോദന ചടങ്ങിൽ ഡോ.എസ്.സാബു അനീസിന് മെമന്റോ നൽകി.ഗോത്ര ജനതയുടെ ജീവിത  യാഥാർത്ഥ്യങ്ങൾക്കൊപ്പം നടന്നാണ് അനീസ് പുരസ്ക്കാര ജേതാവായതെന്ന് ഡോ.സാബു അഭിപ്രായപ്പെട്ടു. മനഷ്യ ജീവിതവും ദേശങ്ങളും സംസ്ക്കാരവും പകർത്തിയവരാണ് വലിയ ചലച്ചിത്രകാരന്മാരായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. പി. എഫ്.മേരി അധ്യക്ഷത വഹിച്ചു.വിനോദത്തെക്കാളേറെയാഥാർത്ഥ്യങ്ങളും വസ്തുതകളും സത്യസന്ധമായി കാണിക്കുന്നതാണ് തന്റെ ഡോക്യുമെന്ററിയെന്ന് അനീസ് പറഞ്ഞു. കുടിയേറിയവർ യഥാർത്ഥ അവകാശികളെ അടിമകളാക്കുകയും സ്വന്തം മണ്ണിൽ നിന്ന് തിരസ്ക്കരിക്കുകയും ചെയ്യുന്ന കാഴ്ചകൾ ഏറെ വേദനിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.പി. ശരത് കുമാർ,  അനു കെ തോമസ് എന്നിവർ സംസാരിച്ചു. 

http://feedproxy.google.com/~r/Newswayanad/~3/PG6Lhml6lQU/5526


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •