കേരള പണിയൻ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബോൾ മേള ഏപ്രിൽ ആറ് മുതൽ എട്ട് വരെ കൽപ്പറ്റ മുണ്ടേരി ഗ്രൗണ്ടിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
കേരള പണിയൻ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സെവൻസ് ഫുട്ബോൾ മേള ഏപ്രിൽ ആറ് മുതൽ എട്ട് വരെ കൽപ്പറ്റ മുണ്ടേരി ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കെ. എല്ലൻ സ്മാരക  എവർറോളിംഗ് ട്രോഫിക്കും ചുള്ളി മൂല വെള്ളി സ്മാരക റണ്ണേഴ്സ് അപ് കപ്പിനും വേണ്ടി കേരള പണിയ സമാജത്തിന്റെയും യൂത്ത് ക്ലബ്ബായ കെ.പി.എസ്. ആർട്സ് ആൻറ് സ്പോർട്സ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിലാണ് മത്സരം.
ഏപ്രിൽ 6-ന് രാവിലെ 9 മണിക്ക് ഒളിമ്പ്യൻ ഗോപി ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം സി.കെ. ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം  ചെയ്യും. പണിയ സമുദായത്തിലെ  ആദ്യത്തെ എഞ്ചിനീയർ സുരേഷ് കോറോം, പണിയ സമുദായത്തിലെ ആദ്യത്തെ എം.ബി.എ. ക്കാരൻ മണി കണ്ഠൻ മാനന്തവാടിയെയും ചടങ്ങിൽ ആദരിക്കും.

http://feedproxy.google.com/~r/Newswayanad/~3/n0qnqfrPV1M/4950


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •