എഴുത്തിന്റെ വഴിയിൽ ഹൃദ്യ ബിജുവിന് മികവ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 •  
 •  
 •  
 •  
 •  
 •  
 •  
 •  
പനമരം: ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഉപന്യാസ രചനയിൽ കൽപ്പറ്റ എസ്.കെ.എം.ജെ. ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ഹൃദ്യ എസ്. ബിജുവിന് ഒന്നാം സ്ഥാനവും എ ഗ്രേഡും. കഴിഞ്ഞ വർഷത്തെ വിജയം ആവർത്തിച്ച ഹൃദ്യ ഈ വർഷം ശാസ്ത്രോത്സവത്തോടനുബന്ധിച്ച് നടത്തിയ  പ്രസംഗ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ എ ഗ്രേഡും നേടിയിരുന്നു .ലൈബ്രറി കൗൺസിൽ നടത്തിയ അഖില കേരള വായനാ മത്സരത്തിലും ജില്ലാതല ഒന്നാം സ്ഥാനക്കാരിയായിരുന്നു. കൽപ്പറ്റ മുണ്ടേരി പൊലീസ് ഹൗസിംഗ് കോളനിയിലെ ചിന്മയയിൽ ബിജുവിന്റെയും സ്മിതയുടെയും മകളാണ്. സഹോദരൻ  ഋതിക്കും ഉപന്യാസത്തിലും ക്വിസ് മത്സരത്തിലും മികവ് തെളിയിച്ച വിദ്യാർത്ഥിയാണ്.

http://feedproxy.google.com/~r/Newswayanad/~3/EyGcYZmYO1Y/1830


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Powered by Ethwebs.net